ആലപ്പുഴ: അഖിലേന്ത്യ കിസാൻ സഭ 35-ാമത് ദേശീയ സമ്മേളനത്തിൽ സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്. തൃശൂരിൽ 13 മുതൽ 16 വരെയാണ് ദേശീയ സമ്മേളനം.
പതാക ജാഥയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിനു സമീപം ചേരുന്ന സമ്മേളനത്തിൽ എഐകെഎസ് ദേശീയ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻപിള്ള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാറിനു പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കും. സജി ചെറിയാൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി. ഹരിശങ്കർ അധ്യക്ഷത വഹിക്കും.