അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സർഗവസന്തമെന്ന പേരിൽ ജില്ലാതലത്തിൽ രണ്ടു ദിവസത്തെ സർഗോത്സവം സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി പുന്നപ്ര ഗവ. ജെബി സ്കൂളിലാണ് പരിപാടി നടക്കുന്നതെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീലേഖ മനോജ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമാ ഭുവനചന്ദ്രൻ, എം.എം. അഹമ്മദ് കബീർ എന്നിവർ പറഞ്ഞു. ഇന്ന് രാവിലെ 11ന് നടക്കുന്ന പരിപാടി സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം എം.വി. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 2.30 ന് ജില്ലാ കളക്ടർ കൃഷ്ണ തേജ കുട്ടികളുമായി സംവദിക്കും. നാളെ വൈകുന്നേരം 3.45 ന് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും എച്ച്. സലാം എംഎൽഎ നിർവഹിക്കും.