+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി യുകെയുടെ ആഭിമുഖ്യത്തിൽ "കലാസന്ധ്യ' മേയ് 29 ന്

ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റഫോംമിലൂടെ മേയ് 29ന് (ശനി) വൈകുന്നേരം 6 ന് "കലാസന്ധ്യ' നടത്തുന്നു. ലണ്ടൻ റീജണിൽ നിന്നുള്ള ഷാഫി ഷംഷുദ്ദീൻ ടീം നേതൃത്വം കൊടുക്ക
ഡബ്ല്യുഎംസി യുകെയുടെ ആഭിമുഖ്യത്തിൽ
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റഫോംമിലൂടെ മേയ് 29ന് (ശനി) വൈകുന്നേരം 6 ന് "കലാസന്ധ്യ' നടത്തുന്നു. ലണ്ടൻ റീജണിൽ നിന്നുള്ള ഷാഫി ഷംഷുദ്ദീൻ ടീം നേതൃത്വം കൊടുക്കുന്ന കലാസന്ധ്യയിൽ വിവിധ റീജണിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറും.

കഴിഞ്ഞ മാസം സൗത്ത് ലണ്ടൻ മോഡസ്‌ലി ഹോസ്പിറ്റലിലെ ഡോ. ഗ്രേഷ്യസ് സൈമൺ നയിച്ച "മെമ്മറി ഇംപ്രൂവ്മെന്‍റ്' സെമിനാർ വൻ വിജയമാക്കിയ ഏവർക്കും ഡബ്ല്യുഎം സി പ്രസിഡന്‍റ് സൈബിൻ പാലാട്ടി , ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ്, ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലെൻ എന്നിവർ നന്ദി പറഞ്ഞു.

2020 ജൂൺ 8ന് ആരംഭിച്ച യുകെ പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ്‌ റീജണിന്‍റെ പരിധിയിലാണ്. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ യുകെ മലയാളികളിൽ സാംസ്‌കാരിക ഉണർവുണ്ടാക്കാൻ സാധിച്ചു എന്നത് അഭിമാനാർഹമാണ്. ഈ പ്രസ്ഥാനത്തിൽ പങ്കാളികളകാനും, കൂടുതൽ അറിയാൻ www.wmcuk.org or
ഭാരവാഹികളുമായി ബന്ധപ്പെടുക.

ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലാൻ (ചെയർമാ) 07470605755, സൈബിൻ പാലാട്ടി (പ്രസിഡന്‍റ്) 07411615189. ജിമ്മി ഡേവിഡ് (ജനറൽ സെക്രട്ടറി) 07886308162.

"കലാസന്ധ്യ "യിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://us02web.zoom.us /j/88074396717?pwd=NnBpRnNZQUJjYlR4OExVQmhkcmdFQT09

Meeting ID: 880 7439 6717

Passcode: 673850