മാന്നാർ: തകർന്നുകിടക്കുന്ന റോഡിലൂടെ സ്കൂൾ ബസുകൾ വരാത്തതിനാൽ കിലോമീറ്റർ നടന്ന് സ്കൂളിൽ പോകേണ്ട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന പരാതിയുമായി കുട്ടികൾ കളക്ടർ മാമനെ കാണാനെത്തി. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിലൂടെ കടന്നുപോകുന്ന പാവുക്കര മൂർത്തിട്ട മുക്കാത്താരി ബണ്ട് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാലങ്ങളായിട്ടും പരിഹാരം ഇല്ലാത്തതാണ് കുട്ടികളെ പരാതിയുമായി ജില്ലാ കളക്ടറുടെ അരികിലെത്തിച്ചത്. സ്വന്തം വീടുകളിൽ കിടന്ന ആക്രിസാധനങ്ങൾ വിറ്റാണ് മാന്നാറിൽനിന്നു ആലപ്പുഴയിലെത്താനുള്ള ചെലവിനു കാശ് കണ്ടെത്തിയത്.
കുപ്പിവെള്ളം വിതരണം
മാന്നാർ: ചക്കുളത്തുകാവ് കാർത്തിക പൊങ്കാലയോടനുബന്ധിച്ചു ഭക്തജനങ്ങൾക്ക് ലയൺസ് ക്ലബ് ഓഫ് കടപ്രയുടെ ആഭിമുഖ്യത്തിൽ കുപ്പിവെള്ളം വിതരണം ചെയ്തു. പ്രസിഡന്റ് പി. ബി. ഷുജാഹുദീൻ, സെക്രട്ടറി വിനു ഗ്രീതോസ്, ട്രഷർ ലിജോ പുലുമ്പള്ളിൽ, സതീഷ് ശാന്തിനിവാസ്, ബിജു ചേക്കാസ്, അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.