ബ്രസൽസ്: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള സമഗ്ര നടപടികൾ ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ തീരുമാനം. 2030 ആകുന്നതോടെ 1990ലേതിന്റെ 55 ശതമാനമായി കാർബണ്‍ പുറന്തള്ളൽ കുറയ്ക്കും എന്നതാണ് സുപ്രധാന പ്രഖ്യാപനം.
ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻ യൂറോപ്യൻ കമ്മീഷനോട് ഉച്ചകോടി ആവശ്യപ്പെട്ടു. ജൂലൈയിൽ തീരുമാനം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം കാറുകളുടെ കാർബണ്‍ പുറന്തള്ളൽ പരിധിയിൽ മാറ്റം വരും. പാരന്പര്യേതര ഉൗർജോത്പാദന വർധന, മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങൾ അധിക നികുതി, യൂറോപ്യൻ യൂണിയൻ കാർബണ്‍ വിപണി പരിഷ്കരണം എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് സൂചന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ