അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്തും എക്സൈസ് വകുപ്പും സംയുക്തമായി നോ ടു ഡ്രഗ്സ് കാമ്പയിന്റെ രണ്ടാംഘട്ട കർമ പരിപാടിയുടെ ഭാഗമായി 17ന് വണ്ടാനം റ്റിഡിഎംസി മൈതാനിയിൽ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാർഥികളിലും യുവജനങ്ങളിലും ലഹരിയുടെ വ്യാപനം ചെറുക്കുക എന്ന സംസ്ഥാന സർക്കാരിന്റെ നയസമീപനം താഴേത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യസാക്ഷാത്ക്കാരമാണ് ഫുട്ബോൾ മത്സരം കൊണ്ടുദ്ദേശിക്കുന്നത്. 17ന് രാവിലെ ഒമ്പതിന് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഫുട്ബോൾ ക്ലബുകൾ 12ന് മുൻപായി ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം.
സജി ചെറിയാനെ
ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം
ആലപ്പുഴ: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ കേസിൽനിന്നും ഒഴിവാക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡോ.ബി.ആർ. അംബേദ്കറുടെ 66-ാം ചരമ വാർഷിക ദിനത്തിൽ ആലപ്പുഴ ഡിസിസിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് ജി ല്ലാ കമ്മിറ്റി ആരോപണം ഉന്നയി ച്ചത്. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഭരണിക്കാവ് കൃഷ്ണൻ, കെപിസിസി വിചാർ വിഭാഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ. നെടുമുടി ഹരികുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എം. ദിവാകരൻ, വി.കെ. വിശ്വനാഥൻ, വി.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.