ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ്വേര്ഡ് 2022-23 സംഘടിപ്പിച്ചു. ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
നഗരസഭാ കൗണ്‍സിലര്‍ എ.എസ്. കവിത അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് വിദഗ്ധരായ വിഷ്ണു ലോന ജേക്കബ്, റാഫി മക്കാര്‍ എന്നിവര്‍ ക്ലാസെടുത്തു. എഡിഎം എസ്. സന്തോഷ് കുമാര്‍, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പൽമാരായ കെ.നസീറ, ഡോ. ബഷീര്‍, സ്കൂള്‍ പ്രധാനാധ്യാപിക റൂബി ഫാത്തിമ, പ്രിന്‍സിപ്പൽ ബിസിമോള്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.