+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​സി​എ​ഫ് ലോം​ഗ് മാ​ർ​ച്ച് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ

ആ​ല​പ്പു​ഴ: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ ക​ഴി​ഞ്ഞ​മാ​സം 23ന് ​കാ​സ​ർ​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ച്ച ലോം​ഗ് മാ​ർ​ച്ച് ഇ​ന്ന് ആ​ല​പ്പു​ഴ​യി
യു​സി​എ​ഫ് ലോം​ഗ് മാ​ർ​ച്ച് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ
ആ​ല​പ്പു​ഴ: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ ക​ഴി​ഞ്ഞ​മാ​സം 23ന് ​കാ​സ​ർ​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ച്ച ലോം​ഗ് മാ​ർ​ച്ച് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ പ്ര​വേ​ശി​ക്കും. മ‌‌​യ​ക്കു​മ​രു​ന്ന വ്യാ​പ​നം ത‌‌​ട​യു​ക, ക​ർ​ഷ​രു‌​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി-​തീ​ര​ദേ​ശ മേ​ഖ​ലാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യ ബ​ഫ​ർ​സോ​ൺ നി​ർ​ണ​യം തി​രു​ത്തു​ക, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹാ​രി​ക്കു​ക, ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യു​സി​എ​ഫ് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 9.30ന് ​ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജി​ല്ലാ​ത​ല പ​ര്യ​ട​ന​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം 10.30ന് ​അ​ർ​ത്തു​ങ്ക​ൽ ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ ജെ. ​പു​ന്ന​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. തു​മ്പോ​ളി, ബീ​ച്ച്, ആ​ലു​ക്കാ​സ് ജം​ഗ്ഷ​ൻ, പ​റ​വൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ ആ​ല​പ്പു​ഴ രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​സോ​ള​മ​ൻ ചാ​ര​ങ്കാ​ട്ട്, സെ​ന്‍റ് സേ​വ്യേ​ഴ്സ് കാ​ർ​മ​ൽ ഹൗ​സ് സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര സി​എം​ഐ, പു​ന്ന​പ്ര വി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഐ​എം​എ​സ് ധ്യാ​ന​കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ശാ​ന്ത് ഐ​എം​എ​സ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​ർ​ച്ചി​ന് കു​ട്ട​നാ​ട്ടി​ൽ വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കും. ച​മ്പ​ക്കു​ളം ബ​സ​ലി​ക്കാ പ​ള്ളി, എ​ട​ത്വാ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മു​ന്നി​ന് ച​മ്പ​ക്കു​ള​ത്തും, നാ​ലി​ന് എ​ട​ത്വാ​യി​ലും മാ​ർ​ച്ച് എ​ത്തും. ച​മ്പ​ക്കു​ള​ത്ത് ഫൊ​റോ​ന റെ​ക​ട​ർ ഫാ.​ഗ്രി​ഗ​റി ഓ​ണം​കു​ളം ഉ​ത്ഘാ​ട​നം ചെ​യ്യും. ഫാ..​തോ​മ​സ് കാ​ഞ്ഞി​ര​വേ​ലി,. ടോ​മി​ച്ച​ൻ മേ​പ്പു​റം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചാ​ക്ക​പ്പ​ൻ കൊ​ച്ചു പ​ള്ള​ത്തു​ശേ​രി, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. തോ​മ​സ് കാ​ച്ചാം​കോ​ടം, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സി കു​ര്യ​ൻ പു​തു​മ​ന, നൈ​നാ​ൻ തോ​മ​സ് മു​ള​പ്പാം​മ​ടം, ജേ​ക്ക​ബ് തോ​മ​സ് പെ​രു​മ്പ​ള്ളി, മാ​ത്യു ആ​ന്‍റ​ണി വി​ള​ഞ്ഞു​ത്ര, തോ​മ​സ് വ​ർ​ക്കി വ​ടു​ത​ല, ജെ​സ്റ്റി​ൻ കൊ​ല്ലം​പ​റ​മ്പി​ൽ, ജാ​ൻ​സി സേ​വ്യ​ർ, ജി​മ്മി ജോ​സ​ഫ്, ജോ​ർ​ജു​കു​ട്ടി. സി.​എ​ഫ്, അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പു​ര​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എ​ട​ത്വാ​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ത്യൂ ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ഡി തോ​മ​സ്, ജെ.​റ്റി. റാ​സെ, ജ​യ​ൻ പു​ന്ന​പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, അ​ത്മാ​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. യു​സി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​സെ​ബാ​സ്റ്റ്യ​ൻ, ത​മ്പി സേ​വ്യ​ർ വൈ​ശ്യം​ഭാ​ഗം, ബെ​ന്നി തു​മ്പോ​ളി എ​ന്നി​വ​ർ മാ​ർ​ച്ച് അം​ഗ​ങ്ങ​ളാ​യി​രി​ക്കും. സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പി​ക​രി​ച്ച​താ​യി കു​ട്ട​നാ​ട് മേ​ഖ​ല ക​ൺ​വീ​ന​ർ ഔ​സേ​ച്ച​ച്ച​ൻ ചെ​റു​കാ​ട് അ​റി​യി​ച്ചു. യു​സി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, ടോ​മി​ച്ച​ൻ മേ​പ്പു​റം, പി.​വി. ജോ​സ​ഫ്, കെ.​ജെ. ജോ​ൺ​കു​ട്ടി, കെ.​ജെ. സ​ക്ക​റി​യ, ത​മ്പി സേ​വ്യ​ർ, പി.​വി. ജീ​ല​സ് തു​ട​ർ​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മാ​ർ​ച്ച് ഒ​മ്പ​തി​നു തി​രു​വ​ന​ന​ന്ത​പു​രം വ​ലി​യ​തു​റ​യി​ൽ സ​മാ​പി​ക്കും.