ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും ചേര്‍ന്നു നടത്തുന്ന ജില്ലാ കേരളോത്സവം എട്ടു മുതൽ 11 വരെ തീയതികളില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. പഞ്ചായത്ത് തലം മുതല്‍ കേരളോത്സവങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ജില്ല കേരളോത്സവം നടത്തുന്നത്. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കാം. 12 ബ്ലോക്ക് പഞ്ചായത്തുകള്‍ ആറ് നഗരസഭകള്‍ എന്നിവിടങ്ങളില്‍നിന്നു മത്സരിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ കേരളോത്സത്തില്‍ എത്തുന്നത്.
അത്ലറ്റിക്സ് വിഭാഗത്തില്‍ 13 മത്സരങ്ങളും ഗെയിംസ് വിഭാഗത്തില്‍ 14 മത്സരങ്ങളുമാണുള്ളത്. നീന്തല്‍, കളരിപ്പയറ്റ് വിഭാഗങ്ങളില്‍ യഥാക്രമം 10, ഏഴ് മത്സരങ്ങളുണ്ടാകും. കലാ-സാഹിത്യ ഇനങ്ങളില്‍ 41 മത്സരങ്ങള്‍ ഉണ്ടാകും. ഇതുകൂടാതെ ദേശീയ മത്സര ഇനങ്ങളായി 18 എണ്ണവും ഉണ്ടാകും.
വേദികള്‍- എല്എസ്എച്ച് ഗ്രൗണ്ട് കലവൂര്‍, എബി വിലാസം സ്കൂള്‍ ആര്യക്കര, മണ്ണഞ്ചേരി സ്കൂള്‍ ഗ്രൗണ്ട്, ആര്യാട് പഞ്ചായത്ത് ഗ്രൗണ്ട്, പ്രീതികുളങ്ങര സ്കൂള്‍ ഗ്രൗണ്ട്, ശ്രീസായി നീന്തല്‍ക്കുളം കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങള്‍. കലാമത്സരങ്ങള്‍ ഡിസംബര്‍ 10,11 തീയതികളില്‍ കലവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നടക്കും. കലവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സകൂളില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കായികമത്സരങ്ങള്‍ കലവൂര്‍ എല്എസ്എച്ച് ഗ്രൗണ്ടില്‍ ജില്ല കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന് എംഎല്‍എ സമ്മാന വിതരണവും നടത്തും. കെ.ജി. രാജേശ്വരി, ബിപിന്‍ സി. ബാബു, ആര്. റിയാസ്, കെ.ആര്. ദേവദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.