അമ്പലപ്പുഴ: ബന്ധുവീട്ടിൽ ചടങ്ങിനെത്തിയ പ്ലസ് ടു വിദ്യാർഥി കുളിക്കുന്നതിനിടെ തോട്ടിൽ വീണ് മരിച്ചു.തിരുവല്ല ഇരവിപേരൂർ മേലെയിൽ സുരേഷ് ബിന്ദു ദമ്പതികളുടെ മകൻ സൂരജ് (17) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു അപകടം.
കുന്നുമ്മ തണ്ടപ്രയിൽ ബന്ധു മംഗളാനന്ദന്റെ കളത്തിലെ വസതിയിൽ ചടങ്ങിനെത്തിയതായിരുന്നു സൂരജ്.ഇതിനു ശേഷം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും തകഴി ഫയർഫോഴ്സും ചേർന്ന് സൂരജിനെ കരയ്ക്കെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം മോർച്ചറിയിൽ.