+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ണ​ര്‍​വ് 2022-ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​നു സമാപനം

ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്‌ട്ര ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഉ​ണ​ര്‍​വ് 2022ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​നു സ​മാ​പ​നം. ആ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​
ഉ​ണ​ര്‍​വ് 2022-ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​നു സമാപനം
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്‌ട്ര ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഉ​ണ​ര്‍​വ് 2022-ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​നു സ​മാ​പ​നം. ആ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ച്ച്. സ​ലാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​നം എ​ന്ന പേ​രി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ഉ​ദ്ഘാ​ട​ന​വും എ.​എം. ആ​രി​ഫ് എം​പി നി​ര്‍​വ​ഹി​ച്ചു.

വാ​രാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ചാ​രി അ​വാ​ര്‍​ഡ് വി​ത​ര​ണം, ബ്ലോ​ക്ക്ത​ല ക​ലോ​ത്സ​വ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി പ്ര​ത്യേ​ക തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സ​ഹ​ചാ​രി അ​വാ​ര്‍​ഡ് വി​ത​ര​ണം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ് നി​ര്‍​വ​ഹി​ച്ചു.

മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്കി​നു​ള്ള ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ പു​ര​സ്‌​കാ​രം എ​ച്ച്. സ​ലാം എംഎ​ല്‍എ സ​മ്മാ​നി​ച്ചു. ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ്. താ​ഹ നി​ര്‍​വ​ഹി​ച്ചു.