+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഴ്സു​മാ​ർ ധ​ർ​ണ ന​ട​ത്തി

അ​മ്പ​ല​പ്പു​ഴ: സാ​ഗ​ര ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് നീ​തി നീ​തി നി​ഷേ​ധി​ക്കു​ന്നു എ​ന്ന് ആ​രോ​പി​ച്ച് ന​ഴ്സു​മാ​ർ ധ​ർ​ണ​യും സ​മ​ര​വും ന​ട​ത്തി. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് 12 വ​ർ​ഷം പി​ന്നി​ടു​മ്പോ
ന​ഴ്സു​മാ​ർ  ധ​ർ​ണ ന​ട​ത്തി
അ​മ്പ​ല​പ്പു​ഴ: സാ​ഗ​ര ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് നീ​തി നീ​തി നി​ഷേ​ധി​ക്കു​ന്നു എ​ന്ന് ആ​രോ​പി​ച്ച് ന​ഴ്സു​മാ​ർ ധ​ർ​ണ​യും സ​മ​ര​വും ന​ട​ത്തി. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് 12 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ന​ഴ്സു​മാ​ർ​ക്കും ജെ​പി​എ​ച്ച്എ​ൻ​മാ​ർ​ക്കും മി​നി​മം വേ​ത​നം ല​ഭ്യ​മാ​ക്കു​ക​യോ പ്ര​മോ​ഷ​ൻ ന​ട​പ്പാ​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് ന​ഴ്സു​മാ​ർ സ​മ​രം ന​ട​ത്തി​യ​ത്.

എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​​ത്ത മാ​നേ​ജ്മെ​ന്‍റാ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​തെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി പ​ടു​ത്തു​യ​ർ​ത്തി​യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലു​ണ്ടാ​യ സ​മ​ര​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ ന​ട​പ​ടി നീ​തീ​ക​രി​ക്കാ​നാ​കി​ല്ല​ന്നും എ​ച്ച്. സ​ലാം പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ കേ​ര​ള നേ​ഴ്സ​സ് യൂ​ണി​യ​ൻ (കെഎ​ൻയു) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​മൃ​താ ഭാ​യി പി​ള്ള അ​ധ്യ​ക്ഷ​യാ​യി. സി.​ബി. ച​ന്ദ്ര​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.