എടത്വ: ഉത്രാടം തിരുനാള്‍ പമ്പ ജലോത്സവം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ജലോത്സവം ഉദ്ഘാടനം ചെയ്യും. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. പ്രസാദ്, മന്ത്രി വീണാ ജോര്‍ജ്, എംപിമാരായ കൊടികുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എംഎല്‍എമാരായ മാത്യു ടി.തോമസ്, ജോബ് മൈക്കിള്‍, യു.പ്രതിഭ, എച്ച്.സലാം, പി.ചിത്തരഞ്ജന്, ആലപ്പുഴ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി. രാജേശ്വരി, ഓമല്ലൂൂര് ശങ്കരന്, ജില്ലാ പോലീസ് മേധാവിമാരായ സ്വപ്നില്‍ എം. മഹാജന്, ചൈത്ര തേരേസ ജോണ്‍ തുടങ്ങിയവർ പ്രസംഗിക്കും.
സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാന വിതരണവും ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍വഹിക്കും. പി.സി.ചെറിയാന്, കെ.ആര്. ഗോപകുമാര്‍, ഡോ.ജോണ്സണ് വി.ഇടിക്കുള എന്നിവര്‍ പങ്കെടുക്കും. അഞ്ച് ചുണ്ടന് വള്ളം ഉള്‍പ്പെടെ 20 വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.