കായംകുളം: പാൽവില വർധിപ്പിച്ചതോടെ ഇടത്തരം ചെറുകിട ഹോട്ടലുകളും ചായക്കടകളും പ്രതിസന്ധിയിലായതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ). ശബരിമല മണ്ഡലകാലം ആയതിനാൽ രണ്ടുമാസത്തേക്ക് ഹോട്ടലുകളിലും ചായക്കടകളിലും ചായയ്ക്കും ഭക്ഷ്യവസ്തുക്കൾക്കും വില വർധിപ്പിക്കരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെയാണ്പാൽ വില വർധിപ്പിച്ചത്.
ഇത് ഹോട്ടൽ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.കെ. നസീർ, രമേശ്, സൈഫുദ്ദീൻ, ബോസ്, ശ്രീഹരി, പ്രസന്നൻ ബദറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്ഡി കോളജിൽ എസ്എഫ്ഐ-
എഐഎസ്എഫ് സംഘർഷം
ആലപ്പുഴ: എസ്ഡി കോളജിൽ എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം. പെൺകുട്ടികൾ അടക്കം നിരവധി വിദ്യാർഥികൾക്കു പരിക്കേറ്റു. യൂണിയൻ ഇലക്ഷന് മുമ്പുള്ള കൊട്ടിക്കലാശത്തിനിടയിലാണ് സംഘർഷം. പരിക്കേറ്റ വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്തുനിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് പ്രവർത്തകർ മനഃപൂർവം സംഘർഷം ഉണ്ടാക്കിയെന്ന് എസ്എഫ്ഐയും പറയുന്നു.