മട്ടന്നൂരിൽ വാഹനാപകടത്തിൽ മരിച്ച ഹർഷാദിന്റെ കുടുംബത്തിന് കൈത്താങ്ങായി മമ്മൂട്ടി. ഹർഷാദിന്റെ അനുജന്റെ പഠന ചിലവും മമ്മൂട്ടി ഏറ്റെടുത്തു. ഹർഷാദിന്റെ കുടുംബത്തെ മമ്മൂട്ടി ഏറ്റെടുത്തതായി നടൻ സിദ്ദിഖാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഹർഷാദിന്റെ വിയോഗത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും അനുശോചനം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഓണ്‍ലൈൻ പോസ്റ്റിലൂടെ ഹർഷാദിന്റെ സ്നേഹവും പിന്തുണയും ഞാൻ കണ്ടിരുന്നു. ഹർഷാദിന്റെ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു എന്നാണ് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചത്. ഹർഷാദിന്റെ വിയോഗം എന്നെ ഞെട്ടിച്ചുവെന്ന് അറിയിച്ച മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ തനിക്ക് ഒപ്പം നിന്ന് ഹർഷാദ് പകർത്തിയ ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
മട്ടന്നൂരിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഹർഷാദ് മരിച്ചത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ഇരുവരും മരിച്ചു.