തുറവൂർ: ദേശീയപാതയിൽ മിനി ഇൻസുലേറ്റ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്രദർശനത്തിനു പോകുമ്പോൾ ചന്തിരൂർ പുതിയ പാലത്തിനു തെക്കുവശത്ത് വച്ച് കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു അപകടം.
കളമശേരിയിൽനിന്ന് ഇലക്ട്രോണിക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റ് ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റിയാണ് ഗോപിയെ ഇടിച്ചത്. ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.