മങ്കൊമ്പ്: രൂക്ഷമായ വേലിയേറ്റം മൂലം വെള്ളം കവിഞ്ഞുകയറി പുഞ്ചകൃഷിക്കു നാശമുണ്ടാകുന്ന സാഹചര്യത്തിൽ വേലിയേറ്റ സമയം കണക്കാക്കി തണ്ണീർമുക്കം ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിന് ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
കുട്ടനാട് നിയോജകമണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട, ശബരിമല മേഖലയിൽ തുടരുന്ന കനത്ത മഴമൂലം അപ്പർകുട്ടനാട്ടിൽ ക്രമാതീതമായി ജലനിരപ്പുയരുന്നതു നിയന്ത്രിക്കാൻ തോട്ടപ്പള്ളി പൊഴി മുറിക്കാൻ ജലവിഭവവകുപ്പ് നടപടി സ്വീകരിക്കണം. മിക്ക പാടശേഖരങ്ങളും വേലിയേറ്റം മൂലം മടവീഴ്ച സാധ്യത നിലനിൽക്കുന്നതിനാൽ ഇക്കാര്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് അധികൃതർക്ക് അടിയന്തര നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് സാണ്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ കെ.സി.ജോസഫ്, തോമസ് ജോസഫ്, തോമസ് കോര, സാജൻ സെബാസ്റ്റ്യൻ, ഷിബു മണല, ബേബി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.