ചേര്‍ത്തല: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ ക്ഷേമ പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന സഹൃദയ സ്പർശൻ പദ്ധതിയുടെ ഭാഗമായി ചേർത്തല മേഖലാതല ഭിന്നശേഷിദിനാചരണവും തെറാപ്പി സെന്റിന്റെ ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 10ന് ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ബോധവത്കരണക്ലാസിന് സഹൃദയ പ്രോഗ്രാം ഓഫീസർ കെ.ഒ. മാത്യുസ് നേതൃത്വം നൽകും.
തുടർന്ന് കലാ-കായിക മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് രണ്ടിന് അതിരൂപത വികാരി ജനറൽ ഫാ. വർഗീസ് പൊട്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. സിനിമാതാരം സിജോയ് വർഗീസ് തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും.
ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, നഗരസഭാ കൗൺസിലർ എസ്. സനീഷ്, സഹൃദയ ഫൊറോനാ ഡയറക്ടർ ഫാ. ആന്റണി ഇരവിമംഗലം, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി തുടങ്ങിയവർ പ്രസംഗിക്കും.