അമ്പലപ്പുഴ: സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അംഗ സമാശ്വാസ നിധി വിതരണം നടത്തി. ബാങ്ക് അംഗങ്ങളായ അസുഖബാധിതരുടെ ചികിത്സയ്ക്കായുള്ള സഹായധന വിതരണം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്നു പേർക്ക് 25,000 രൂപ വീതവും രണ്ടുപേർക്ക് 15,000 രൂപ വിതവും ആകെ 5 പേർക്ക് 1.05 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. ബാങ്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. വാഹിദ് അധ്യക്ഷനായി. ബോർഡംഗങ്ങളായ പി.എച്ച്. അബ്ദുൾ ഗഫൂർ, സോമനാഥൻ പിള്ള, സതി മോഹൻദാസ്, സിന്ധു, ബാങ്ക് സെക്രട്ടറി കെ.പി. ഷാജി, ജയ ശശികുമാർ, അരുൺ, ശ്രീകുമാർ, സബിത, ജൂലി എന്നിവർ പങ്കെടുത്തു.