ആലപ്പുഴ: കര്‍ഷകര്‍ക്ക് മണ്ണിന്റെ ഫലപുഷ്ടി സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന മണ്ണ് മൊബൈല്‍ ആപ്പിന്റെ രണ്ടാംഘട്ട ഡാറ്റ ശേഖരണവും സ്ഥലത്തെ ജിപിഎസ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സമഗ്ര വിവരശേഖരണവും പുരോഗമിക്കുന്നു. മണ്ണ് പര്യവേക്ഷണ വിഭാഗം (സോയില്‍ സര്‍വേ) വികസിപ്പിച്ച മണ്ണ് മൊബൈല്‍ ആപ്പില്‍ പ്രാഥമിക മൂലകങ്ങളായ എന്‍പികെ, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയുടെ തോതും അതിനനുസൃതമായി ഓരോ വിളകള്‍ക്കും നല്‍കേണ്ട ജൈവവളം, കുമ്മായം ഉള്‍പ്പെടെയുള്ള വളപ്രയോഗ ശിപാര്‍ശകളും ലഭിക്കും.
മുതുകുളം ബ്ലോക്കിന്റെ ഡാറ്റ ശേഖരണം ഇതിനകം പുതുക്കിക്കഴിഞ്ഞു. കഞ്ഞിക്കുഴി, ഹരിപ്പാട് ബ്ലോക്കുകളിലെ ഡാറ്റ പുതുക്കുന്നതിനായി ഗ്രിഡ് അടിസ്ഥാനത്തില്‍ മണ്ണിന്റെ സാംപിള്‍ ശേഖരണം, വിവര ശേഖരണം എന്നിവയ്ക്ക് വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ക്കു പരിശീലനം നല്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മണ്ണ് മൊബൈല്‍ ആപ്പ് മലയാളത്തില്‍തന്നെ ലഭിക്കും.
ഭിന്നശേഷി കലാമേള:
ലോഗോ പ്രകാശനം ചെയ്തു
ആലപ്പുഴ: തലവടി പഞ്ചായത്തില്‍ നടക്കുന്ന ഭിന്നശേഷിക്കാരുടെ കലാമേള വിസ്മയ- 2022 ന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ നിര്‍വഹിച്ചു. ഡിസംബര്‍ 10 നാണ് കലാമേള. ഭിന്നശേഷിക്കാരിയായ ഗീത തൈച്ചിറ വരച്ച ലോഗോയാണ് തിരഞ്ഞെടുത്തത്.
ഗീതയുെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോജി ജെ. വയലപ്പള്ളി അധ്യക്ഷത വഹിച്ചു. സുജിമോള്‍ സന്തോഷ്, കല മധു, ബിന്ദു ഏബ്രഹാം, ജി. വിനോദ് കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു