+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​നു തു​ട​ക്ക​ം

പൂച്ചാ​ക്ക​ൽ: പൂ​ച്ചാ​ക്ക​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, എ​സ്എ​ൻ​ഡി​പി യോ​ഗം 544ാം ന​മ്പ​ർ ശാ​ഖ, എ​സ്എ​ൻ​ഡി​എ​സ് യോ​ഗം ശ്രീ​ക​ണ്ഠേ​ശ്വ​രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്
സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​നു തു​ട​ക്ക​ം
പൂച്ചാ​ക്ക​ൽ: പൂ​ച്ചാ​ക്ക​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, എ​സ്എ​ൻ​ഡി​പി യോ​ഗം 544-ാം ന​മ്പ​ർ ശാ​ഖ, എ​സ്എ​ൻ​ഡി​എ​സ് യോ​ഗം ശ്രീ​ക​ണ്ഠേ​ശ്വ​രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ന്നു.

ശ്രീ​ക​ണ്ഠേ​ശ്വ​രം ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി.​ഡി. ​പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ ചെ​യ​ർ​മാ​ൻ കെ.​എ​ൽ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ഐ ​ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്കും പൂ​ച്ചാ​ക്ക​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ട്ടു ഡോ​ക്ട​ർമാ​രും ക്യാ​മ്പി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ​ള​ളി​പ്പു​റം, തൈ​ക്കാ​ട്ടു​ശേ​രി, പാ​ണാ​വ​ള്ളി, പെ​രു​മ്പ​ളം, അ​രൂ​ക്കു​റ്റി, തു​റ​വൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 12 ക്യാ​മ്പു​ക​ളാ​ണ് വ​ർ​ഷ​ത്തി​ൽ ന​ട​ത്തു​ന്ന​ത്.

അ​ത​ത് പ്ര​ദേ​ശ​ത്തെ ക്ല​ബു​ക​ൾ, സ​മുദാ​യ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തി​ക​ച്ചും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളാ​ണ് ന​ടു​ത്തു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക്യാ​മ്പി​ൽ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽനി​ന്ന് വി​ര​മി​ച്ച് ഇ​പ്പോ​ൾ പൂ​ച്ചാ​ക്ക​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ.​കെ.​ കു​ട്ട​പ്പ​നെ ആ​ദ​രി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​ രാ​ജേ​ഷ്, എ​സ്. സ​ത്താ​ർ, ഡോ.​ ന​ന്ദി​നി, ഡോ. ​അ​നൂ​പ് നാ​യ​ർ, മാ​ന്ത​റ സോ​മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.