+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാർ സഭയുടെ ഓൺലൈൻ നോക്ക് തീർത്ഥാടനം

ഡബ്ലിൻ : അയര്‍ലൻഡിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം മെയ് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് ഓൺലൈനായ് നടത്തപ്പെടും. ഗാൾവേ, കോൺഫേർട്ട്, അച്ചോൺറി രൂപതകളുടേയും, ഫെയ്ത്ത് ആൻഡ് ലൈഫിന്‍റേയും ഓൺലൈൻ
സീറോ മലബാർ സഭയുടെ ഓൺലൈൻ നോക്ക് തീർത്ഥാടനം
ഡബ്ലിൻ : അയര്‍ലൻഡിലെ സീറോമലബാര്‍ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം മെയ് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് ഓൺലൈനായ് നടത്തപ്പെടും. ഗാൾവേ, കോൺഫേർട്ട്, അച്ചോൺറി രൂപതകളുടേയും, ഫെയ്ത്ത് ആൻഡ് ലൈഫിന്‍റേയും ഓൺലൈൻ തീർത്ഥാടനം ഇതോടൊപ്പം നടക്കും.

നോക്ക് ബസലിക്കയിൽ 2:30 നു ജപമാല, തുടർന്ന് 3 മണിക്ക് വിശുദ്ധ കുർബ്ബാന. നോക്ക് പിൽഗ്രിം സെന്‍ററിന്‍റെ യുടൂബ് ലൈവ് വഴി ഈ തീർത്ഥാടനത്തിൽ ഓൺലൈനായി പങ്കെടുക്കുവാൻ സാധിക്കും. സീറോ മലബാർ സഭയുടെ ഫേസ്ബുക്ക് വഴിയും ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കാം. നോക്ക് ദേവാലയത്തിൽ ആദ്യം എത്തുന്ന 200 വ്യക്തികൾക്ക് ദേവാലയത്തിൽ പ്രവേശിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സാധിക്കും.

പരിശുദ്ധ ദൈവമാതാവിനു പ്രത്യേകം സമർപ്പിച്ച മെയ് മാസാചരണത്തിൻ്റെ ഭാഗമായ് എല്ലാവർഷവും അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സീറോ മലബാർ വിശ്വാസ സമൂഹം പരിശുദ്ധ മാതാവിന്‍റെ പ്രത്യക്ഷത്തിന് വേദിയായ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഒത്ത്ചേർന്ന് ദിവ്യബലിഅർപ്പിച്ച് വരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈവർഷം ഓൺലൈനായ് ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ എല്ലാവിശ്വാസികളേയും ക്ഷണിക്കുന്നു.

റിപ്പോർട്ട്: ജയിസൺ കിഴക്കയിൽ