ആലപ്പുഴ: കേരള ടെക്സറ്റൈൽ കോർപറേഷൻ യൂണിറ്റായ കോമളപുരം സ്പിന്നിംഗ് & വീവിംഗ് മില്ലിലെ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായുള്ള ഹിതപരിശോധന നാളെ നടക്കും. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയാണ് ജീവനക്കാർ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. തുടർന്ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും.
ജില്ലാ ലേബർ ഓഫീസറാണ് വരണാധികാരി. സ്ഥാപനത്തിലെ 295 തൊഴിലാളികൾക്കാണ് സമ്മതിദാന അവകാശം. രേഖപ്പെടുത്തുന്ന വോട്ടിന്റെ പതിനഞ്ച് ശതമാനം ലഭിക്കുന്ന സംഘടനകളെയാണ് അംഗീകൃത യൂണിയനുകളായി തെരഞ്ഞെടുക്കുന്നത്.
എഐടിയുസി, സിഐടിയു ബിഎംഎസ്, ടിയുസിഐ എന്നീ സംഘടനകളാണ് അംഗീകൃത തൊഴിലാളി സംഘടനകളായി തെരഞ്ഞെടുക്കപ്പെടുന്നതിനായി മത്സര രംഗത്തുള്ളത്. സ്ഥാപനത്തിലെ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്തുന്നതിനായി ഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി യൂണിയൻ കഴിഞ്ഞ മാർച്ചിൽ ട്രേഡ് യൂണിയൻ ജോയിന്റ് രജിസ്ട്രാറെ സമീപിച്ചതാണ് ഹിത പരിശോധനയിലേക്ക് നയിച്ചത്.