മങ്കൊമ്പ്: വിഴിഞ്ഞത്തു അതിജീവനസമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ സമരപ്പന്തൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്നു സ്ഥലത്തില്ലാതിരുന്ന ആർച്ചു ബിഷപ്, സഹായ മെത്രാൻ, വികാരി ജനറൾ, തുടങ്ങിയവർക്കെതിരേ കേസെടുത്ത പോലീസിന്റെ പക്ഷപാതപരമായ നിലപാടിൽ കാത്തോലിക്ക കോൺഗ്രസ് ചമ്പക്കുളം ഫോറോനാ സമിതി പ്രതിഷേധിച്ചു. ജനവികാരം മാനിച്ചു സമരത്തിലുള്ള മത്സ്യത്തൊഴിലാളികളുമായി ചർച്ചചെയ്തു പ്രശ്നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി തിരി തെളിച്ചു പ്രതിഷേധ ധർണയും നടത്തി. അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാക്കപ്പൻ ആന്റണി പള്ളത്തുശേരി അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ സദസ്
എടത്വ: തലവടി ചെത്തിപുരയ്ക്കല്‍ ഗവ. എല്‍പി സ്കൂളില്‍ നടന്ന ലഹരി വിരുദ്ധ സദസ് നടന്നു. സിനി ആര്‍ട്ടിസ്റ്റ് ജയ്സപ്പന്‍ മത്തായി ഉദ്ഘാടനം ചെയ്തു. തലവടി ഉപജില്ലാ പ്രവൃത്തി പരിചയമേളയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സൗഹൃദ വേദി ചെയര്മാന് ഡോ. ജോണ്സണ് വി. ഇടിക്കുള നിര്‍വഹിച്ചു.രതീഷ് പതിനെട്ടില്‍ചിറ അധ്യക്ഷത വഹിച്ചു.