ആലപ്പുഴ: വിവാഹിതരായ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മിസിസ് കേരള 2022 സൗന്ദര്യമത്സരം കാംലോട്ട് ഹോട്ടലില്‍ ഇന്ന് രാവിലെ 11-ന് ആരംഭിക്കും. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി നിരവധി മെഗാ ഇവന്റുകള്‍ അവതരിപ്പിച്ച എസ്പാനിയോ ഇവന്റ്സ് ഒരുക്കുന്ന മത്സരത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് പരസ്യ ഏജന്‍സിയായ ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ്.
മിസിസ് കേരള 2022 ന്റെ ടൈറ്റില്‍ സ്പോണ്സര് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സജാസ് ഡിസൈനര്‍ ബൊട്ടീക് ആണ്. മൂന്നു റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിലേക്ക് ലഭിച്ച മൂവായിരത്തോളം അപേക്ഷകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്.
സെലിബ്രിറ്റീസ്, ഫാഷന്‍ സ്റ്റൈലിസ്റ്റിസ് എന്നിവരടങ്ങുന്നതാണ് മിസിസ് കേരളയുടെ ജൂറി. എസ്പാനിയോ ഇവന്റ്സ് ചെയര്മാന് എ.ടി. അന്‍വര്‍, മിസിസ് കേരളയുടെ ബ്രാന്‍ഡ് അംബാസഡര്‍ സജിനാസ് സലിം, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് മിസിസ് കേരള 2022 അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍: 9142241010.