അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ തീരദേശ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുന്നു. വാടയ്ക്കൽ വലിയപറമ്പ് കോളനിയിൽ സ്ഥാപിച്ച പുതിയ കുഴൽക്കിണർ എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതോടെ ദേശീയപാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള 10 മുതൽ 17 വരെയുള്ള എട്ടു വാർഡുകളിൽ കുടിവെള്ളം ലഭ്യമാകും.
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം താത്കാലികമായി പരിഹരിക്കാൻ നാലുപുതിയ കുഴൽക്കിണറുകൾ നേരത്തെ പ്രവർത്തനമാരംഭിച്ചു. നഗര പ്രദേശങ്ങളിലും പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാൻ പുതിയതായി സ്ഥാപിച്ച ഏഴു കുഴൽക്കിണറുകളിൽ അഞ്ചാമത്തെ കുഴൽക്കിണറാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്.
നഗരത്തിലേക്കും പുന്നപ്ര വടക്ക് പഞ്ചായത്തിലേക്കും വെള്ളമെത്തിക്കുന്ന തൂക്കുകുളം, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വളഞ്ഞവഴി പടിഞ്ഞാറ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ മാപ്പിളശേരി, വടക്ക് പഞ്ചായത്തിലെ കൃഷിഭവൻ കുഴൽക്കിണറുകളാണ് ആഴ്ചകൾക്കു മുമ്പ് നാടിനു സമർപ്പിച്ചത്. ഒപ്പം ആലിശേരിയിലെ കുഴൽക്കിണറിൽനിന്നും കുടിവെള്ള വിതരണത്തിനു തുടക്കമായി.