+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ത്ത് ഈ​സ്റ്റ് സോ​ൺ സ്പോ​ർ​ട്സ് ഔ​ട്ട് ഡോ​ർ മ​ത്സ​രം നാ​ളെ

അ​മ്പ​ല​പ്പു​ഴ: സ്റ്റു​ഡ​ന്‍റ് ന​ഴ്സ​സ് അ​സോസി​യേ​ഷ​ൻ സൗ​ത്ത് ഈ​സ്റ്റ് സോ​ൺ സ്പോ​ർ​ട്സ് ഔ​ട്ട് ഡോ​ർ മ​ത്സ​രം നാ​ളെ ആലപ്പുഴ ഗ​വ. കോ​ള​ജ് ഓ​ഫ് ന​ഴ്സി​ംഗിൽ ന​ട​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സോ​ണ​ൽ ചെ​യ​ർ
സൗ​ത്ത് ഈ​സ്റ്റ് സോ​ൺ സ്പോ​ർ​ട്സ്  ഔ​ട്ട് ഡോ​ർ മ​ത്സ​രം നാ​ളെ
അ​മ്പ​ല​പ്പു​ഴ: സ്റ്റു​ഡ​ന്‍റ് ന​ഴ്സ​സ് അ​സോസി​യേ​ഷ​ൻ സൗ​ത്ത് ഈ​സ്റ്റ് സോ​ൺ സ്പോ​ർ​ട്സ് ഔ​ട്ട് ഡോ​ർ മ​ത്സ​രം നാ​ളെ ആലപ്പുഴ ഗ​വ. കോ​ള​ജ് ഓ​ഫ് ന​ഴ്സി​ംഗിൽ ന​ട​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സോ​ണ​ൽ ചെ​യ​ർപേ​ഴ്സ​ൺ രാ​ജ​ല​ക്ഷ്മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 8.30നു ​ചേ​രും. അ​മ്പ​ല​പ്പു​ഴ സ​ബ്ഡി​വി​ഷ​ൻ ഡി​വൈ​എ​സ്പി ബി​ജു വി. ​നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​കും. ഗ​വ. കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ആ​ല​പ്പു​ഴ​യു​ടെ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബീ​ന എം.​ആ​ർ. ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 100 മീ​റ്റ​ർ, 200 മീ​റ്റ​ർ ഓ​ട്ടം, ഡി​സ്ക​സ് ത്രോ, ​ജാ​വ​ലി​ൻ ത്രോ, ​ഷോ​ർ​ട്ട് പു​ട്ട്, ലോം​ഗ് ജം​പ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പേ​രും ലോ​ഗോ​യും ന​ല്‍​കാം

ആ​ല​പ്പു​ഴ: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് വൈ​എം​സി​എ​യു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു. പ​ദ്ധ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കാ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് അ​വ​സ​രം. ലോ​ഗോ​യും പേ​രും നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന​കം dswoalpy@gmail.com എ​ന്ന വി​ലാ​സ​ത്തി​ല്‍ ന​ല്‍​ക​ണം. പ​ദ്ധ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​ന​മാ​യ മൂ​ന്നി​നു പു​ര​സ്‌​കാ​രം ന​ല്‍​കും.