തുറവൂർ: വളമംഗലം, കാവിൽ പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷം. തുറവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ അയ്യങ്കാളി ജംഗ്ഷനു കിഴക്കോട്ട് കിടക്കുന്ന മൂലേപ്പറമ്പ് വരെയുള്ള റോഡിലും പഴംപള്ളിക്കാവ് ഭാഗങ്ങളിലുമാണ് വെള്ള നിറത്തിലുള്ള നായ യാത്രക്കാരെയും പരിസരവാസികളെയും ആക്രമിക്കുന്നത്.
കഴിഞ്ഞദിവസം ഇതുവഴി പോയ സദാനന്ദൻ എന്നയാൾക്ക് നായയുടെ ആക്രമണത്തിൽ പരിക്കേ റ്റിരുന്നു. കാവിൽ സ്കൂൾ പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുന്ന കുട്ടികളെ നായ്കളിൽനിന്ന് രക്ഷിക്കാൻ മാതാപിതാക്കൾ വടിയുമായി സ്കൂളിൽ ചെന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്. തെരുവ് നായകളെ നിയന്ത്രിക്കാൻ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
പോലീസ് കേസ് ഭയന്ന് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട അക്രമകാരിയായ പട്ടിയെ നാട്ടിൽനിന്ന് എങ്ങനെയെങ്കിലും മാറ്റാൻ സാധിക്കുമോ എന്നാണ് ഇപ്പോൾ നാട്ടുകാർ ആലോചിക്കുന്നത്.
കടിയേറ്റാൽ എടുക്കുന്ന പേവിഷ പ്രതിരോധ വാക്സിൻ പലയിടത്തും ഫലിക്കുന്നില്ല എന്ന വാർത്തകളും നാട്ടുകാരെ ഭയത്തിലാഴ്ത്തുന്നുണ്ട്.
നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയവും നാട്ടുകാർക്കിടയിലുണ്ട്. സ്കൂൾ വിട്ടുവരുന്ന നിരവധി കുട്ടികളുടെ നേർക്കാണ് കഴിഞ്ഞദിവസം നായ ചാടിയടുത്തത്.
നായയുടെ ആക്രമണത്തിൽ കുട്ടികൾക്കു പരിക്കേറ്റ ശേഷം നടപടിയെടുക്കാൻ കാത്തിരിക്കാതെ അതിനു മുൻപേ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.