മാന്നാർ: ഏറ്റവും മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ മാന്നാർ തറയിൽ പള്ളത്ത് റാഫി ബക്കറിന് അഭിനന്ദന പ്രവാഹം. വടക്കൻ കേരളത്തിലെ കാലഹരണപ്പെട്ട അനുഷ്ഠാനകലയെ ഇതിവൃത്തമാക്കി നിർമിച്ച അലാമി എന്ന ഡോക്യുമെന്ററിയിലൂടെയാണ് റാഫി ബക്കറിന് 2021 ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരിക്കുന്നത്.
സാംസ്കാരികമന്ത്രി വി.എൻ. വാസവനാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തിയത്. കുട്ടികളുടെ സിനിമകൾ, സീരിയലുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്ക് തൂലിക ചലിപ്പിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള റാഫി പുതിയ രണ്ടു സിനിമകൾക്കായി കഥയുടെ പണിപ്പുരയിലാണ്.റിട്ട. പ്രഥമാധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന പരേതരായ മൊയ്തീൻ കുഞ്ഞിന്റെയും ലത്തീഫാ ബീവിയുടെയും മകനാണ്. റീനയാണ് ഭാര്യ. അഡ്വ. റിസാന, ആയുർവേദ മെഡിക്കൽ വിദ്യാർഥിനിയായ മുഹ്സിന എന്നിവർ മക്കളാണ്.
മന്ത്രിക്കു നിവേദനം നൽകി
മങ്കൊമ്പ്: മുട്ടാർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകിയതായി കേരള കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നീരേറ്റുപുറം ട്രീറ്റ്മെന്റ് പ്ലാന്റിൽ പുതിയ മോട്ടോർ സ്ഥാപിക്കുക, പ്രധാനലൈനിലെ വലിയ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചതായി ജില്ലാ സെക്രട്ടറി കെ.പി. കുഞ്ഞുമോൻ, കർഷകയൂണിയൻ ജില്ലാ പ്രസിഡന്റ് ജോണിച്ചൻ മണലിൽ, മുട്ടാർ മണ്ഡലം പ്രസിഡന്റ് ജേക്കബ് മാത്യു, സി.ജെ. ജയിംസ് എന്നിവർ അറിയിച്ചു.