ഹരിപ്പാട്: വിധിയുടെ വിളയാട്ടത്തിൽ കിടപ്പിലായി ജീവിതം വഴിമുട്ടിയ യുവാവിനായി കരുതൽ ഇന്നു കൈ കോർക്കുന്നു. ചേപ്പാട് ഏവൂർ മേത്തേ വടക്കിൽ രഞ്ജിത്തിന്റെ കുടുംബത്തെ സഹായിക്കാനായാണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓറഞ്ച് ചലഞ്ച് സംഘടിപ്പിക്കുന്നത്.
ഒരു വശം തളർന്നു കിടപ്പിലായ രഞ്ജിത്തിന് രണ്ട് മക്കളാണുള്ളത്. ഇവരുടെ വിദ്യാഭ്യാസത്തിനും ചെലവിനും മറ്റുമായുള്ള തുക പോലും ഇല്ലാതെ ജീവിതം വഴിമുട്ടിയത് ശ്രദ്ധയിൽപ്പെട്ട കരുതൽ കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡിന്റെ നേതൃത്വത്തിലാണ് ഇന്ന് ഓറഞ്ച് ചലഞ്ച് സംഘടിപ്പിക്കുന്നത്.
കരുതലിന്റെ നേതൃത്വത്തിൽ നടക്കുന്ന 60-ാമത്തെ ചലഞ്ചാണിത്. ചേപ്പാട് ഓർത്തഡോക്സ് വലിയപള്ളി കുരിശടിയിൽനിന്ന് ആരംഭിക്കും ഫാ.അലക്സാണ്ടർ വട്ടക്കാട് ഉദ്ഘാടനം നിർവഹിക്കും. സമാഹരിക്കുന്ന പണം വൈകിട്ട് 5ന് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ നടക്കുന്ന ചടങ്ങിൽ രഞ്ജിത്തിന്റെ ബന്ധുക്കൾക്ക് കൈമാറും.