ചേർര്ത്തല: റവന്യൂജില്ലാ കായിക കിരീടം ആലപ്പുഴയ്ക്ക്. ചേര്ത്തലയുമായുള്ള കടുത്ത പോരാട്ടത്തില്‍ 44 സ്വര്‍ണവും 29 വെള്ളിയും 22 വെങ്കലവുമടക്കം 375 പോയിന്റു നേടിയാണ് ആലപ്പുഴ കിരീടമുയര്‍ത്തിയത്. 298 പോയിന്റുമായി ചേര്‍ത്തല ഉപജില്ലാ രണ്ടാം സ്ഥാനം നേടി. 29 സ്വര്‍ണവും 33 വെള്ളിയും 24 വെങ്കലവുമായാണ് ചേര്‍ത്തല രണ്ടാമതെത്തിയത്.
ആറു സ്വര്‍ണവും 11വെള്ളിയും 14 വെങ്കലവുമടക്കം 88 പോയിന്റുനേടി തുറവൂര്‍ മൂന്നാമതെത്തി. 11 സ്വര്‍ണവും മൂന്നു വെള്ളിയും 14 വെങ്കലവുമടക്കം 80 പോയിന്റോടെ മാവേലിക്കര നാലാം സ്ഥാനവും നേടി. സ്കൂള്‍ ഇനത്തില്‍ 13 സ്വര്‍ണവും 14 വെള്ളിയും നാലുവെങ്കലവുമടക്കം 111 പോയിന്റ് നേടിയ ആലപ്പുഴ ലിയോതേര്ട്ടീന്താണ് മുന്നില്‍. എട്ടു സ്വര്‍ണവും ഒമ്പതുവെള്ളിയും മൂന്നു വെങ്കലവുമടക്കം 70 പോയിന്റുമായി ചാരമംഗലം ഗവണ്മെന്റ് ഡിവിഎച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്.
എട്ടു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമടക്കം 55 പോയിന്റു നേടിയ ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്എസ്എസ് മൂന്നാമതെത്തി. വിജയികള്‍ക്ക് ദലീമ എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന് അധ്യക്ഷനായി. ഫാ.ജോസഫ് കുറുപ്പശേരി, എം.ടി. റെജി, സിന്ധു രാജീവ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സുജാത, കോര്‍ഡിനേറ്റര്‍ വി.വിജു, ജോസഫ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.