ലണ്ടൻ: സ്വപ്നങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുന്പോൾ, കേഴുന്ന കേരളത്തെ ചേർത്ത്പിടിക്കാൻ യുകെ മലയാളികളുടെ കാരുണ്യത്തിനായുള്ള അഭ്യർഥനയുമായി യുക്മ മുന്നോട്ടു ഇറങ്ങുകയാണ്. യുകെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ് - യുക്മ, പിറന്ന നാടിനോട് കടമ മറക്കാത്തവരാണ് പ്രവാസികൾ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്.
യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യുകെ മലയാളികളുടെ കരുതലും ഒൗദാര്യവുമാണ് യുക്മ ലക്ഷ്യം വക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ ഇരുപത്തഞ്ച് ശതമാനം ന്ധഗിഫ്റ്റ് ടാക്സ്ന്ധ ഇനത്തിൽ സർക്കാരിൽനിന്നും അധികമായി ലഭിക്കുവാൻ അവസരം ഉള്ളതിനാൽ വിർജിൻ മണി ന്ധജസ്റ്റ് ഗിവിങ്ന്ധ സംവിധാനത്തിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.
നാട്ടിൽ രോഗികളായിരിക്കുന്നവർക്ക് മരുന്ന്, ഓക്സിജൻ, ആശുപത്രി സൗകര്യങ്ങൾ, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിൽ സർക്കാരിന് പിന്തുണയേകാൻ ജാതിമത വിത്യാസമില്ലാതെ ഒന്നായി പ്രവർത്തിച്ച് ഈ പ്രതിസന്ധി മറികടക്കുവാൻ എല്ലാ യുകെ മലയാളി സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
ഷാജി തോമസ് - 07737736549
ടിറ്റോ തോമസ് - 07723956930
വർഗീസ് ഡാനിയേൽ - 07882712049
ബൈജു തോമസ് - 07825642000