ഹരിപ്പാട്: വലിയഴീക്കല്‍ ഹാര്‍ബറിന് 16.68 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം. നിയോജകമണ്ഡലത്തിലെ ഹാര്‍ബര്‍ എൻജിനിയറിംഗ് നിര്‍മാണ പ്രവര്‍ത്തികളുടെ ഉന്നതതലയോഗം ഹാര്‍ബര്‍ എൻജിനിയറിംഗ് മന്ത്രി വി. അബ്ദുറഹിമാന്റെ ചേംബറില്‍ കൂടുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു.
വലിയഴീക്കല്‍ ഹാര്‍ബര്‍ അടിസ്ഥാനസൗകര്യങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഹാർബർ എൻജിനിയറിംഗ് വകുപ്പ് മുഖേന അനുവദിച്ച റോഡുകളുടെ നിർമാണ അവലോകനവും തീരദേശ വികസന കോർപറേഷൻ നടത്തിവരുന്ന പ്രവർത്തനങ്ങളും മുഖ്യ ചര്‍ച്ചാവിഷയമാകും. വലിയഴീക്കല്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് ആര്‍ഐഡി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഡീഷണല്‍ വാര്‍ഫ്, ലേലപ്പുര, കവേര്‍ഡ് ലോഡിംഗ് ഏരിയ, കോമ്പൗണ്ട് വാള്, കാന്റീന്, റസ്റ്റ് റൂംസ്, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ലോക്കര്‍ റൂംസ്, ഷോപ്സ് നെറ്റ് മെന്‍ഡിംഗ് ഷെഡ്, ഇന്റേണല്‍ റോഡ് എന്നിവയ്ക്കായി 16.68 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
നിലവില്‍ 10.8 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ ചെയ്ത് തുടര്‍നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള സാങ്കേതികാനുമതിലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും എംഎൽഎ പറഞ്ഞു. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും ചെന്നിത്തല അറിയിച്ചു.