അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞുവീണ തൊഴിലാളിക്കു രക്ഷകരായി തോട്ടപ്പള്ളി കോസ്റ്റൽ പോലീസ്. തോട്ടപ്പള്ളി പടിഞ്ഞാറു ഭാഗത്ത് പത്തൊമ്പതാം മൈലിൽ ജനുവരി ബോട്ടിലെ തൊഴിലാളി കോമന പുതുവൽ സുനിയാണ് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണത്.
കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കോസ്റ്റൽ പോലീസിനെ അറിയിക്കുകയും തുടർന്ന് സ്റ്റേഷനിൽനിന്ന് സിപിഒ സി.എം. ഷെജീർ, ലാസ്കർ ലിജു, നിഖിൽ, കോസ്റ്റൽ വാർഡൻമാരായ ശ്രീമോൻ, പ്രമോദ് എന്നിവർ സുനിയെ രക്ഷിച്ചു കരയ്ക്ക് എത്തിക്കുകയും ഹാർബറിൽ സജ്ജീകരിച്ചിരുന്ന ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുനി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.