+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത് സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ

മു​ഹ​മ്മ: ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ച​ര​മം​ഗ​ലം ഡി​വി​എ​ച്ച്എ​സി​ൽ ന​ട​ന്ന പോ​ൾ​വാ​ൾ​ട്ട് മ​ത്സ​ര​ത്തി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത് സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ. ജൂ​ണി​യ​ർ ആ​ൺ​കു
വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്  സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ
മു​ഹ​മ്മ: ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ച​ര​മം​ഗ​ലം ഡി​വി​എ​ച്ച്എ​സി​ൽ ന​ട​ന്ന പോ​ൾ​വാ​ൾ​ട്ട് മ​ത്സ​ര​ത്തി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത് സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ. ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ൽ​സ​ര​ത്തി​ൽ വി​ജ​യി​ച്ച അ​ഭി​ഷേ​കും സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ൽ​സ​ര​ത്തി​ൽ വി​ജ​യി​ച്ച സ്നേ​ഹ​യു​മാ​ണ് ഒ​രേ വീ​ട്ടി​ൽ നി​ന്നു​ള്ള​വ​ർ. ചാ​ര​മം​ഗ​ലം പു​ത്ത​ൻ​പ​റ​മ്പി​ൽ പ്ര​തീ​ഷി​ന്‍റെ​യും സ​ലി​ല​യു​ടെ​യും മ​ക​ളാ​ണ് സ്നേ​ഹ.
പ്ര​തീ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ പ്ര​ഭാ​ഷി​ൻ്റെ​യും ര​മ്യ​യു​ടെ​യും മ​ക​നാ​ണ് അ​ഭി​ഷേ​ക്. ചാ​ര​മം​ഗ​ലം ഡി​വി​എ​ച്ച്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് സ്നേ​ഹ. അ​ഭി​ഷേ​ക് എ​സ് എ​സ് എ​ൽ സി ​വി​ദ്യാ​ർ​ഥി​യാ​ണ്. പ്ര​തീ​ഷും പ്ര​ഭാ​ഷും ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ ആ​ണെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ കാ​യി​ക മോ​ഹ​ങ്ങ​ൾ​ക്ക് നി​റ​മേ​കു​ന്ന​തി​ൽ പി​ന്നി​ല​ല്ല. സം​സ്ഥാ​ന ത​ല​ത്തി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ ക​ഴി​വു​ള്ള​വ​രാ​ണ് കു​ട്ടി​ക​ളെ​ന്ന് കാ​യി​കാ​ധ്യാ​പി​ക ര​മ പ​റ​യു​ന്നു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ച്ച് സം​ജി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും മു​ന്നേ​റു​ന്ന​ത്.