മുഹമ്മ: ജില്ലാ കായികമേളയിലെ വേഗതയേറിയ താരമായി അഭിരാമി. ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പി.വി. അഭിരാമിയാണ് ജൂണിയര്‍ വിഭാഗം 100 മീറ്റര്‍ ഓട്ടം 13.03 സെക്കന്‍ഡ്സില്‍ ഫിനിഷ് ചെയ്ത് സുവര്‍ണ നേട്ടം കൊയ്തത്. ആലപ്പുഴ പ്രഭാതത്തില്‍ ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥന് വിനയന്റേയും കളര്‍കോട് ഗവ. എല്‍പിഎസിലെ അധ്യാപികയായ അനിതയുടേയും മകളാണ്. 200 മീറ്റര്‍ ഓട്ടത്തിലും ട്രിപ്പിള്‍ ജംപിലും അഭിരാമി പങ്കെടുക്കും. 400 മീറ്റര്‍ റിലേയില്‍ അഭിരാമി ഉള്‍പ്പെട്ട ടീമാണ് ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്.