ചേർത്തല: കായികാധ്യാപകനായ സാംജി തൊട്ടതെല്ലാം പൊന്നാക്കിയത് സഹോദരങ്ങൾ അടക്കം നാല് താരങ്ങളെ. കോട്ടയം സ്പോഴ്സ് കൗൺസിൽ കോച്ചും മുഹമ്മ കായിപ്പുറം സ്വദേശിയുമായ സാംജിയാണ് നാല് കുട്ടികൾക്ക് കായിക മേഖലയിലേക്ക് വഴികാട്ടിയായത്. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി പി. സ്നേഹ, ഇതേസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി പി. അഭിഷേക് എന്നീ സഹോദരങ്ങളെ പോൾ വാൾട്ടിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.
തിരുനല്ലൂർ ഗവ. എച്ച്എസ്എസിലെ അഭിനവ് ശ്രീറാം ലോംഗ്ജംമ്പ് സബ് ജൂണിയർ വിഭാഗത്തിലും ചെത്തി സെന്റ് അഗസ്റ്റ്യൻസ് സ്കൂളിലെ അതുൽ ടി.എം. 100 മീറ്റർ ഓട്ടത്തിലുമാണ് നാൽവർ സംഘം മിന്നിതിളങ്ങിയത്. കായിക രംഗത്ത് കഴിവ് ഒന്നും തെളിയിച്ചിട്ടില്ലാത്ത അഭിനവിനെ 12 ദിവസം കൊണ്ടാണ് ലോംഗ്ജംമ്പിൽ ഒന്നാമതെത്തിച്ചതെന്നും സംസ്ഥാന തലത്തിൽ പങ്കെടുക്കാനായി തിങ്കളാഴ്ച മുതൽ പരിശീലനം തുടങ്ങുമെന്നും സാംജി പറഞ്ഞു.