ചേർത്തല: ഷോട്ട്പുട്ടും ജാവലിനും ദൂരത്തിലെറിഞ്ഞ് ഏഴാം ക്ലാസ് വിദ്യാർഥിനി അമേയ തോമസ്. ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയും ആലപ്പുഴ നാലുതൈയ്ക്കൽ മനോജ് തോമസിന്റെയും അനുവിന്റെയും മകളായ അമേയ തോമസാണ് സബ്ജൂണിയർ ഇനത്തിൽ ഒന്നാമതെത്തിയത്.
കോവിഡ് കാലഘട്ടം മുതലാണ് ത്രോ ഇനങ്ങളിൽ പരിശീലനം നടത്തുന്നത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലാണ് പരിശീലിക്കുന്നത്. കൂടാത നീന്തലും ഓട്ടവും പാട്ടിലും പഠിക്കുന്നുണ്ട്. സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം ആർക്കും വിട്ടുനൽകില്ലെന്ന ദൃഢനിശ്ചയത്തിലാണ് അമേയ തോമസ്.