അമ്പലപ്പുഴ: പുന്നപ്ര മിൽമാ ഡയറിയിൽ ഇന്നും നാളെയും പൊതുജനങ്ങൾക്ക് സന്ദർശനം നടത്താൻ അവസരമൊരുക്കുന്നു. ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായാണ് രണ്ടുദിവസം സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കും പൊതുജനത്തിനും രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ സന്ദർശനം നടത്താം. മിൽമയുടെ ഉത്പന്നങ്ങൾ വിലക്കുറവിലും രണ്ടു ദിവസം ഇവിടെനിന്ന് ലഭ്യമാകും.
തൈച്ചേരി കുടുംബയോഗവും
ചരമവാര്‍ഷിക ബലിയും
ചെമ്പുംപുറം: ഫാ. ഗ്രിഗറി സി. തൈച്ചേരിയുടെ അറുപതാം ചരമവാര്‍ഷിക ബലിയും തൈച്ചേരി കുടുംബയോഗവും നാളെ രാവിലെ ഒന്‍പതിന് ചെമ്പുംപുറം നര്ബോനാപുരം പള്ളിയില്‍ നടക്കും. നര്‍ബോന ഹാളില്‍ നടക്കുന്ന കുടുംബയോഗം വികാരി ഫാ. മാത്യു പുളിച്ചമാക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മാത്യൂസ് തൈച്ചേരി അധ്യക്ഷത വഹിക്കും. ഫാ. സ്കറിയ സ്രാമ്പിക്കല്‍ ക്ലാസ് നയിക്കും.