മുഹമ്മ: മുഹമ്മയുടെ കായിക മോഹങ്ങൾക്ക് പുളകച്ചാർത്തായാണ് റവന്യു ജില്ലാ കായികമേള അരങ്ങേറുന്നത്. ദേശീയ അന്തർദേശീയ താലങ്ങളിൽ മുഹമ്മയുടെ പേര് സ്വർണലിപികളിൽ എഴുതിച്ചേർത്ത കായിക താരങ്ങൾ പലരുണ്ട്.
മുഹമ്മയുടെ കായിക മികവിന് അംഗീകാരമെന്ന പോലെയാണ് റവന്യു ജില്ലാ കായികമേളയ്ക്ക് മുഹമ്മ വേദിയായത്. മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ സുസജ്ജമായ ഗ്രൗണ്ടാണ് മേളയുടെ സംഘാടകരെ മുഹമ്മയിലേക്ക് മാടിവിളിച്ചത്. ചേർത്തല സെന്റ് മൈക്കിൾസ് കോളജിന്റെ 400 മീറ്റർ ഗ്രൗണ്ടായിരുന്നു ഇതുവരെ കായിക മാമാങ്കങ്ങൾക്ക് വേദിയായത്. ഹൈവേ വികസനം വന്നതോടെ ഈ സ്ഥാനം മുഹമ്മ മദർ തെരേസ സ്കൂൾ ഗ്രൗണ്ടിനായി. ഏഴു ട്രാക്കുകൾ സജ്ജമാക്കാൻ കഴിയുന്നത്ര വിസ്തൃതിയിലാണ് ഗ്രൗണ്ട് നിർമിച്ചിട്ടുള്ളത്. ജില്ലാതല മത്സരങ്ങൾ പലതിനും ഗ്രൗണ്ട് വേദിയായി കഴിഞ്ഞു. ചേർത്തല സബ് ജില്ലാ അത്ലറ്റിക് മീറ്റ്, അത്ലറ്റിക് അസോസിയേഷൻ ജില്ലാതല മീറ്റ് എന്നിവയ്ക്കെല്ലാം ഗ്രൗണ്ട് വേദിയായി. റവന്യു ജില്ലാ ഹോക്കി മൽസരവും ഇവിടെ നടത്താനാണ് ഒരുങ്ങുന്നത്.