മുഹമ്മ: മുഹമ്മയുടെ ഗ്രാമഭംഗിയിൽ മയങ്ങി നിൽക്കുകയാണ് അതിഥിതാരങ്ങൾ. മുഹമ്മയുടെ ചരിത്രപ്പെരുമയും കായലോര ഭംഗിയും പാതിരാമണൽ ദ്വീപും കായിക മേളയ്ക്ക് എത്തിയവർക്ക് ഹൃദ്യമായ വിരുന്നാണ്. താരങ്ങളുടെ മനം കവരുന്ന പ്രവർത്തനങ്ങളാണ് മദർ തെരേസ സ്കൂൾ മാനേജ്മെന്റ് നടത്തുന്നത്.
മേളയ്ക്ക് മുന്നോടിയായി ഗ്രൗണ്ടും പരിസര പ്രദേശങ്ങളുമെല്ലാം വെടിപ്പാക്കി. വാഹന പാർക്കിംഗിന് പ്രത്യേക സംവിധാനമൊരുക്കി. സമയാസമയങ്ങളിൽ ഭക്ഷണം, വെള്ളം എന്നിവ ഒരുക്കുന്നു. എതാവശ്യത്തിനും താരങ്ങളുടെ വിളിപ്പുറത്ത് എന്ന പോലെ വോളന്റിയേഴ്സ് ഉണ്ട്. താരങ്ങളുടെയും കൂടെയുള്ളവരുടെയും താമസ സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഒരുക്കാൻ മാനേജ്മെന്റിനായി.