മുഹമ്മ: റവന്യു ജില്ലാ കായിക മേളയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കായിക താരങ്ങൾ അണിനിരന്ന മേള എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് അഭിമാനമായി മാറുന്ന കായിക താരങ്ങളെ സൃഷ്ടിക്കാൻ സർക്കാരും സമൂഹവും മുൻകൈ എടുക്കണമെന്ന് ആരിഫ് പറഞ്ഞു. നല്ല ഗ്രൗണ്ടുകൾ പോലുമില്ലാത്ത പഞ്ചായത്തുകളാണ് പലതും. ഇത്തരം പരിമിതികൾ കായിക സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കരുത്. സർക്കാരും കായിക പ്രേമികളും കുട്ടികളുടെ പരിശീലനത്തിലും പ്രോത്സാഹനത്തിലും ശ്രദ്ധിക്കണം. ചെറുപ്പം മുതൽ നല്ല ശിക്ഷണം ലഭിക്കണം.
എന്നാൽ, മാത്രമേ കായിക മേഖലയ്ക്ക് മുതൽകൂട്ടാകുന്ന താരങ്ങളെ സൃഷ്ടിക്കാൻ കഴിയൂ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കുറ്റമറ്റ പരിശീലനം ഉറപ്പാക്കിയാൽ കായിക മേഖലയിലും നമുക്ക് മുന്നിലെത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിഡിഇ പി. സുജാത, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, ഹയർ സെക്കൻഡറി റീജണൽ ഡപ്യുട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ഋഷി നടരാജൻ, ചേർത്തല ഡിഇഒ സി.എസ്. ശ്രീകല, എസ്. ധനപാൽ, സോണി പാവേലിൽ, കെ. രാജേഷ് കുമാർ, എൽ. വിനോദ് കുമാർ, മദർ തെരേസാ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ പി.എ. ജയിംസുകുട്ടി, ഉണ്ണി ശിവരാജൻ എന്നിവർ പ്രസംഗിച്ചു.
നാളെ വൈകിട്ട് അഞ്ചിനു ചേരുന്ന സമാപനസമ്മേളനം ദലീമാ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര കായിക താരം ആർ. സജീവൻ മുഖ്യാഥിതിയാകും. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ഫാ. ഡോ. സാംജി വടക്കേടം മുഖ്യപ്രഭാഷണം നടത്തും. വി. വിജു സ്വാഗതവും ജോസഫ് ജോർജ് നന്ദിയും പറയും.