അമ്പലപ്പുഴ: ലഹരിക്കെതിരേ സന്ദേശമുയർത്തി വിദ്യാർഥികളും അധ്യാപകരും പുന്നപ്ര ശാന്തിഭവൻ സന്ദർശിച്ചു. കാക്കാഴം ഗവ.ഹൈസ്കൂളിലെ ജെആർസി വിദ്യാർഥികളും അധ്യാപകരുമാണ് പുന്നപ്ര ശാന്തിഭവനിലെത്തി അന്തേവാസികളെ സന്ദർശിച്ചത്. കാക്കാഴം സ്കൂളിലെ ജൂണിയർ റെഡ്ക്രോസ് സൊസൈറ്റിയിലെ 33 വിദ്യാർഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നാണ് ശാന്തിഭവനിലെത്തിയത്. അന്തേവാസികൾക്കു പുതുവസ്ത്രങ്ങളും ഭക്ഷണവും ഇവർ നൽകി. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഏറ്റുവാങ്ങി.
കാരുണ്യസേവനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു സന്ദർശനം. പുന്നപ്ര ജ്യോതികുമാർ, ഷുക്കൂർ മുഹമ്മദ്, ഷഫീഖ് ഇബ്രാഹിം, ദിവ്യ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ സംഘഗാനം, ലൈറ്റ് മ്യൂസിക്, മോണോ ആക്ട് തുടങ്ങിയ കലാവിരുന്നുകളും നടന്നു.