എടത്വ: തലവടി സബ് ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 237 പോയിന്റുകള്‍ നേടി പച്ച ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓവറോള്‍ കിരീടം നേടി.
73 ഇനങ്ങളില്‍ 43 ഇനങ്ങള്‍ക്ക് എ ഗ്രേഡ് നേടിയാണ് നേട്ടം കൈവരിച്ചത്. പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍, പിറ്റിഎ പ്രസിഡന്റ് വേണുഗോപാല്‍ ജി, മേരി കോശി, ബീന ജോസ്, ഷീബാ ജോര്‍ജ്, റൂബിന് തോമസ്, ജിജോ സെബാസ്റ്റ്യന്‍, ബിജോയി തോമസ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ട്രോഫി ഏറ്റുവാങ്ങി. മാനേജര്‍ ഫാ. ജയിംസ് മാളിയേക്കല്‍, സ്കൂള്‍ പിറ്റിഎ എന്നിവര്‍ വിജയികളെ അനുമോദിച്ചു.