അമ്പലപ്പുഴ: അനധികൃത പാർക്കിംഗ് കാൽനട യാത്രികർക്കും ഇരുചക്ര വാഹനങ്ങൾക്കും ദുരിതമാകുന്നു. അന്പലപ്പുഴ നഗരമധ്യത്തിൽ പാർക്കിംഗ് തോന്നിയപടിയായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അമ്പലപ്പുഴ ബിഎസ്എൻഎൽ ഓഫീസിനു സമീപം മോട്ടോർവാഹന ഉദ്യോഗസ്ഥരുടെ കൺമുന്നിലാണ് ഈ അനധികൃത പാർക്കിംഗ്.
നിരവധി ടെമ്പോ ട്രാവലറുകളും മിനി ബസുകളുമാണ് ഇവിടെ രാവിലെ മുതൽ വൈകിട്ടു വരെ പാർക്കു ചെയ്യുന്നത്. ഇതുമൂലം കാൽനട യാത്രികർക്കു പോലും ഇതുവഴി നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. നേരത്തെ ഈ വാഹനങ്ങൾ മറ്റു സ്ഥലങ്ങളിലാണ് പാർക്ക് ചെയ്തിരുന്നത്. ഇപ്പോൾ ബിഎസ്എൻഎലിനു മുന്നിൽ പാർക്കിംഗ് തുടങ്ങിയതോടെയാണ് കാൽനട യാത്രക്കാർക്കു ദുരിതമായത്. ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിലാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
ഇവരുടെ കൺമുന്നിൽ ഈ നിയമലംഘനം നടന്നിട്ടും നടപടി സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് ഓഫീസ്, ആധാരം എഴുത്താഫീസ് എന്നിവിടങ്ങളിലേക്കു പോകുന്ന യാത്രക്കാർക്കു സുഗമമായി നടക്കാനോ ഇവരുടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാനോ കഴിയാത്ത സ്ഥിതിയാണിപ്പോൾ. അനധികൃത പാർക്കിംഗിനെതിരേ നടപടി ആവശ്യപ്പെട്ടു സാമൂഹ്യപ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീർ മോട്ടോർ വാഹന വകുപ്പ് , പോലീസ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകി.