ഹരിപ്പാട്: സൗഹാർദോദയം 35-ാമത് വാർഷികവും അവാർഡു ദാനവും 27ന് കാട്ടിൽ മാർക്കറ്റ് പുത്തൻകരിയിൽ ക്ഷേത്രഗ്രൗണ്ടിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
27നു രാവിലെ 9 മുതൽ ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ലബിന്റെയും കരുവാറ്റ ആയുർവേദ മെഡിക്കൽ സെന്ററിന്റെയും എഎംഎഐ ഹരിപ്പാടിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്. ഹരിപ്പാട്ഗ്രേറ്റർ റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ് അനിരുദ്ധൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ദിലീപ് ശിവദാസൻ അധ്യക്ഷത വഹിക്കും. ഡോ. എസ്. പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് കവിയരങ്ങ് കരുവാറ്റ പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യും. ശെൽവറാണി വേണു അധ്യക്ഷത വഹിക്കും.
വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ടി.എസ്. താഹ, ജോൺ തോമസ്, എം. സത്യപാലൻ, എ.കെ. രാജൻ തുടങ്ങിയവർ പങ്കെടുക്കും.