ലണ്ടൻ: വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കണ്വൻഷൻ 8 ന് ഓണ്‍ലൈനിൽ നടക്കും.
ലോക പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ റവ. ഫാ. ജെയിംസ് മഞ്ഞാക്കൽ, ഫാ . പാറ്റ് കോളിൻസ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓണ്‍ലൈനിൽ കണ്വൻഷൻ നടക്കുക. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്വൻഷൻ. 12 മുതൽ 2 വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷിലും കണ്വൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകൾക്കെതിരെ പ്രാർഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് , ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കണ്‍വൻഷനിലേക്ക് മേയ് 8 ന് ശനിയാഴ്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോണ്സണ് +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
റിപ്പോർട്ട്: ബാബു ജോസഫ്