+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജു സ്റ്റീഫന്‍റെ അപ്രതീക്ഷിത ദേഹവിയോഗത്തിൽ മനംനൊന്ത് ഗ്ലാസ്ഗോ മലയാളി സമൂഹം

ഗ്ലാസ്ഗോ ക്ലൈഡ് ബാങ്കിൽ 2004 മുതൽ താമസിക്കുന്ന.കോട്ടയം കോതനല്ലൂർ സ്വദേശിയായ രാജു സ്റ്റീഫൻ (58) ഗ്ലാസ്ഗോയിൽ നിര്യാതനായി.ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്‍റെ 'വല്യേട്ട 'നായിരുന്ന രാജു സ്റ്റീഫൻ അറിയപ്പെടുന്ന
രാജു സ്റ്റീഫന്‍റെ അപ്രതീക്ഷിത ദേഹവിയോഗത്തിൽ മനംനൊന്ത് ഗ്ലാസ്ഗോ മലയാളി സമൂഹം
ഗ്ലാസ്ഗോ - ക്ലൈഡ് ബാങ്കിൽ 2004 മുതൽ താമസിക്കുന്ന.കോട്ടയം കോതനല്ലൂർ സ്വദേശിയായ രാജു സ്റ്റീഫൻ (58) ഗ്ലാസ്ഗോയിൽ നിര്യാതനായി.ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്‍റെ 'വല്യേട്ട 'നായിരുന്ന രാജു സ്റ്റീഫൻ അറിയപ്പെടുന്ന വോളിബോൾ താരവും സാമൂഹിക കലാകായിക സാംസ്കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യവും അറിയപ്പെടുന്ന വാഗ്മിയും , സംഘാടകനും ആയിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ വോളിബോൾ താരവും എസ്ബിഐ മുംബൈ ശാഖയിലും, കോട്ടയം ശാഖയിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ മോളി വർഗീസ് റാന്നി ചെമ്മാരിയിൽ കുടുംബാഗം. മക്കൾ ലിബിൻ , വിവിൻ , അന്ന. ചെറുമകൻ മൈക്കിൾ സ്റ്റീഫൻ സഹോദരി ലീലാമ്മ സ്റ്റീഫൻ ഗ്ലാസ്ഗോ.

2004 മുതൽ ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്‍റെ കുടിയേറ്റ കാലഘട്ടത്തിന്‍റെ ബാലാരിഷ്ഠിതകളിൽ ജ്യേഷ്ഠ സ്ഥാനീയനായി നിന്നുകൊണ്ട് നിലവിലുള്ള ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് ഊടുംപാവും നല്കുന്നതിൽ രാജു സ്റ്റീഫന്‍റെ നിസ്തുലവും നിസ്സീമവുമായ പ്രവർത്തനങ്ങളുണ്ട്. കാര്യമായ ആരോഗ്യപ്രശനങ്ങളൊന്നുമില്ലാതിരുന്ന രാജു സ്റ്റീഫൻ മെയ് ഒന്നിന് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഹാർട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം.

തീർത്തും അവിശ്വസനീയമായ ഈ വേർപാടിൽ പരസ്പരം ആശ്വാസമേകി ഗ്ലാസ്ഗോ മലയാളീ സമൂഹം രാജുവിന്‍റെ കുടുംബത്തോടൊപ്പമുണ്ട്. സംസ്കാരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

റിപ്പോർട്ട് : ജിമ്മി ജോസഫ്