ലണ്ടൻ: ഇന്ത്യയിൽ കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ എയർ ഇന്ത്യ താൽക്കാലികമായി നിർത്തലാക്കിയ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ മേയ് ഒന്നിന് ഭാഗികമായി പുനരാംരംഭിച്ചു . ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേയ്ക്കാണ് മേയ് ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഭാഗികമായി സർവീസ് പുനരാരംഭിച്ചത്.
മേയ് 1,4,6,8,11,13,15, തീയതികളിൽ മുംബൈയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേയ്ക്കും മേയ് 2,3,7,9.10,14 തീയതികളിൽ ഡൽഹിയിൽ നിന്നു ലണ്ടൻ ഹീത്രുവിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഉണ്ടാവുക.
മേയ് 5,12 തീയതികളിൽ ബംഗളൂരിൽനിന്നും തിരിച്ചുമുള്ള സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിയ്ക്കുന്നത്. ഈ മാസം 24 മുതൽ ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി വിമാനസർവീസും യാത്രാവിലക്കും ഏൽപ്പെടുത്തുകയായിരുന്നു.
മുൻ പറഞ്ഞ തീയതികളിൽ യാത്രയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്കുചെയ്തിരുന്നവർ ടിക്കറ്റുകൾ റീ ബുക്ക് ചെയ്യുകയോ എയർ ഇന്ത്യ ഓഫീസുമായി ബന്ധപ്പെട്ട് റീ കണ്‍ഫേം ചെയ്ത് യാത്ര ക്രമീകരിക്കേണ്ടതാണ്. പുതിയ ടിക്കറ്റുകൾക്കായി എയർ ഇന്ത്യ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പിലൂടെയും ട്രാവൽ ഏജന്റുമാർ വഴിയായും ബുക്ക് ചെയ്യാൻ സാധിയ്ക്കും. യാത്രക്കാർ ഇരുരാജ്യങ്ങളിലെയും പൂർണമായും കോവിഡ് നിയന്ത്രണങ്ങളും ക്വാറന്റൈൻ നിബന്ധനകൾ അനുസരിച്ചുമായിരിക്കും യാത്ര സജ്ജമാക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ