ലണ്ടൻ: വോക്കിംഗ്, വെയ് ബ്രിഡ്ജിൽ കഴിഞ്ഞ ദിവസം നിര്യാതനായ ജോസ് ജോസഫ് ഓടയ്ക്കലിന്റെ (66) പൊതുദർശനവും സംസ്കാര ചടങ്ങും ഏപ്രിൽ 27 ചൊവ്വാഴ്ച നടക്കും. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് മാത്രമായിരിക്കും അന്തിമോപചാര ചടങ്ങുകൾ നടത്തുന്നതെന്നു ബന്ധുക്കൾ അറിയിച്ചു. രാവിലെ പത്തര മുതൽ ഒന്നര വരെ പൊതുജനങ്ങൾക്കും മറ്റും വോൾട്ടൻ ഓണ് തേമ്സിലെ സെന്റ് എർകണ്വാൾഡ്സ് പള്ളിയിൽ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം ഫാ. റോയ് മുത്തുമാക്കലിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന സംസ്കാരച്ചടങ്ങിൽ വളരെ അടുത്ത കുടുംബാംഗങ്ങൾക്കു മാത്രമേ പങ്കെടുക്കുവാൻ സാധിക്കൂ.
കണ്ണൂർ ജില്ലയിൽ എടൂർ പള്ളി ഇടവകാംഗമായിരുന്ന ഓടയ്ക്കൽ കുടുംബാംഗമായ പരേതരായ ജോസഫിന്റെയും എലിക്കുട്ടിയുടെയും മകനാണ് ജോസ് ജോസഫ് . നാലു സഹോദരിമാരും രണ്ടു സഹോദരന്മാരുമുണ്ട് .
വോക്കിംഗിന് സമീപം വെയ്ബ്രിഡ്ജിൽ താമസിച്ചുവന്നിരുന്ന ജോസ് വൈറ്റിലി വില്ലേജിൽ സീനിയർ കെയറർ ആയി ജോലി ചെയ്തു വരികയായിരുന്നു . ഏതാനും നാളുകൾക്കു മുൻപാണു ജോലിയിൽ നിന്നും റിട്ടയറായത്. വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ട്രസ്റ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു.
എടൂർ സ്വദേശിനിയായ പരേതന്റെ ഭാര്യ തകിടിയേൽ കുടുംബാംഗമായ മോളി തോമസ് വൈറ്റിലി വില്ലേജിൽ സീനിയർ നേഴ്സ് ആയി ജോലി ചെയ്യുന്നു .മക്കൾ: സൗമ്യ, ജോമി(ഇരുവരും യുകെ). മരുമക്കൾ: ജോമിത, മിന്ന((ഇരുവരും യുകെ).
വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ ജെയിൻ ജോസഫിന്റെ ഭാര്യ ഡോളി ജെയിനും പരേതനായ ജോസിന്റെ ഭാര്യ മോളിയും സഹോദരിമാരാണ് .
വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷനും വോക്കിംഗ് മലയാളി അസോസിയേഷനുംഅനുശോചനവും ആദരാഞ്ജലിയും രേഖപ്പെടുത്തി.
പള്ളിയുടെ വിലാസം :
St. Erconwald's Catholic Church,
22 Esher Avenue
Walton on Thames
Surrey
KT12 2TA